പ്രാർത്ഥന
ത്രികാല പ്രാർത്ഥന
3 മിനിറ്റ് വായന
കേൾക്കാം, കൂടെ പ്രാർത്ഥിക്കാം
താഴെയുള്ള പ്ലേ ബട്ടൺ അമർത്തൂ. പ്രാർത്ഥനയുടെ വാക്കുകൾ താഴെ വായിക്കാം.
ശബ്ദം: മലയാളം

ഭാഗം 1
കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു; പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിച്ചു.
നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി, കർത്താവ് നിന്നോടുകൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് പ്രാർത്ഥിക്കണമേ. ആമേൻ.
ഭാഗം 2
ഇതാ കർത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നിൽ സംഭവിക്കട്ടെ.
നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി, കർത്താവ് നിന്നോടുകൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് പ്രാർത്ഥിക്കണമേ. ആമേൻ.
ഭാഗം 3
വചനം മാംസമായി; നമ്മുടെ ഇടയിൽ വസിച്ചു.
നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി, കർത്താവ് നിന്നോടുകൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് പ്രാർത്ഥിക്കണമേ. ആമേൻ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ.
Traditional