എന്റെ ദൈവമേ, ഈ പുതിയ പ്രഭാതത്തിനായി അങ്ങേയ്ക്ക് നന്ദി.
ഇന്നേദിവസം ചെയ്യുന്ന സകല പ്രവർത്തികളും അങ്ങേ നാമമഹത്വത്തിനായി സമർപ്പിക്കുന്നു.
എന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും സന്തോഷങ്ങളും സങ്കടങ്ങളും അങ്ങേ തിരുഹൃദയത്തോട് ചേർത്ത് സ്വീകരിക്കണമേ.
ഇന്ന് ഞാൻ കണ്ടുമുട്ടുന്ന ഓരോരുത്തരിലും അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ. ആമേൻ.