ഇന്ന് ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചോ? ആർക്കെങ്കിലും നന്മ ചെയ്യാൻ മറന്നോ? ദൈവം തന്ന കൃപകൾക്ക് നന്ദി പറഞ്ഞോ?
നിശാ പ്രാർത്ഥന
കർത്താവേ, ഞങ്ങളുടെ ഉറക്കത്തെ ശാന്തമാക്കണമേ.
ഇന്നത്തെ തെറ്റുകൾ ക്ഷമിച്ചു സമാധാനത്തോടെ വിശ്രമിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
രാത്രിയുടെ ഇരുളിൽ അങ്ങയുടെ വെളിച്ചം ഞങ്ങളെ കാക്കട്ടെ. ആമേൻ.