സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ
ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം
ഇന്നു ഞങ്ങൾക്ക് തരണമേ;
ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട്
ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ;
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ;
തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ.
ആമേൻ.
ഭാഗം 2 • മാലാഖയുടെ അഭിവാദനം
മംഗളവാർത്താ സ്മരണ
നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി,
കർത്താവ് നിന്നോടുകൂടെ,
സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു,
നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ,
പാപികളായ ഞങ്ങൾക്കുവേണ്ടി
ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും
തമ്പുരാനോട് പ്രാർത്ഥിക്കണമേ.
ആമേൻ.
ആവർത്തിക്കുക: 10 തവണ
ഭാഗം 3 • ത്രിത്വസ്തുതി
പരിശുദ്ധ ത്രിത്വത്തിന് സ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി;
ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ.