സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ
ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം
ഇന്നു ഞങ്ങൾക്ക് തരണമേ;
ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട്
ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ;
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ;
തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ.
ആമേൻ.